തിരുവനന്തപുരം: തൃശൂർ തോറ്റിട്ടും പഠിക്കാതെ കോൺഗ്രസിലെ സോഷ്യൽ മീഡിയയുടെ തോന്നിയവാസം. മാർപ്പാപ്പയും മോദിയും തമ്മിൽ ജി 7 ഉച്ചകോടിയിൽ നടത്തിയ കൂടിക്കാഴ്ചയുടെ ഫോട്ടോയ്ക്കൊപ്പം പരിഹാസകരമായ കുറിപ്പിട്ടാണ് കോൺഗ്രസ് കേരള എന്ന പേരിലെ എക്സ് അക്കൗണ്ട് കോൺഗ്രസിനെ നാണം കെടുത്തുന്നത്. ''ദൈവത്തേ ദർശിക്കാൻ ഒരവസരം കിട്ടി" എന്ന് പരിഹസിച്ച് ആണ് കോൺഗ്രസ് സോഷ്യൽ മീഡിയ വിഭാഗം പുലിവാല് പിടിക്കുന്നത്.
വഴിയേ പോകുന്ന പുലഭ്യം തോട്ടിയിട്ട് പിടിച്ച് കോൺഗ്രസിൻ്റെ നെഞ്ചത്ത് വച്ചു കൊടുക്കുന്ന സോഷ്യൽ മീഡിയ കൈകാര്യക്കാരെ നേതൃത്വം നിയന്ത്രിക്കാത്ത പക്ഷം കൂടുതൽ നഷ്ടവും മാനക്കേടും പാർട്ടി നേരിടും എന്നുറപ്പ്. മാർപ്പാപ്പയും മോദിയും തമ്മിൽകണ്ടത് രാഷ്ട്രത്തലവൻമാർ എന്ന നിലയിലാണ്. മോദിയെ വിമർശിക്കുന്നത് കുറ്റമല്ല.പക്ഷെ അതിന് തിരഞ്ഞെടുക്കുന്ന അവസരം കോൺഗ്രസിൻ്റെ ആസനത്തിൻ ആപ്പ് കേറ്റുന്ന വിധമാകരുത്. എന്തെങ്കിലും ചായ്വ് ആരോടെങ്കിലും ഉണ്ടെങ്കിൽ അത് പ്രദർശിപ്പിച്ച് കോൺഗ്രസിന് പാര ഇരന്നു വാങ്ങിക്കൊടുക്കുന്ന കുറച്ച് സാമുഹിക മാധ്യമകാര്യ കർത്താക്കളും നേതാക്കളും ഇപ്പോഴും പാർട്ടിക്ക് ശാപവും ഭാരവുമായി ഉണ്ട്. മാർപ്പാപ്പ ഒരു രാഷ്ട്രത്തലവൻ എന്നതിനൊപ്പം കത്തോലിക്കാ സമുദായത്തിൻ്റെ തലവൻ കൂടിയാണ്. കുറിപ്പെഴുതിയ പൊട്ടൻ ഏതോ ഐ എസ് പക്ഷക്കാരനോ സുഡാപ്പി തീവ്രവാദിയോ ആണെന്ന പ്രചാരണം തുടങ്ങിക്കഴിഞ്ഞു മറ്റ് പാർട്ടി വിമർശകർ. ഒരു പരിധിക്കപ്പുറം ലീഗിനെയും മുസ്ലീം സമുദായത്തെയും ചുമക്കൂകയാണ് കോൺഗ്രസെന്നും ക്രൈസ്തവർക്കുള്ള ആനുകൂല്യങ്ങൾ പോലും കോൺഗ്രസ് മുസ്ലീം സമുദായ പ്രീണനം നടത്തി ഇല്ലാതാക്കുകയാണ് എന്നും കാസ പോലെയുള്ള സംഘടനകൾ കോൺഗ്രസിനെതിരെ ആരോപണം ശക്തമായി ഉയർത്തുന്ന കാലത്താണ് ഒടുവിൽ പോപ്പ് ദൈവത്തെ കണ്ടുമുട്ടി എന്ന മട്ടിലുള്ള കുറിപ്പോടെ കോൺഗ്രസ് ഹാൻഡിലിൽ വന്നിട്ടുള്ളത്. ഇപ്പോൾ തന്നെ പ കോൺഗ്രസിനെതിരെ പ്രതിഷേധം തുടങ്ങിക്കഴിഞ്ഞു അവർ. സാമാന്യ മര്യാദയുടെ പേരിൽ പരിഹാസകരമായ പോസ്ടിങ് പിൻവലിക്കാൻ അക്കാണ്ട് കൈകാര്യം ചെയ്യുന്നവർ തയാറാകുക. അല്ലാത്തപക്ഷം നേതൃത്വം ഇടപ്പെട്ട്, ഉത്തരവാദിത്വം ഇല്ലാത്ത സോഷ്യൽ മീഡിയ കൈകാര്യക്കാരെ നിയന്ത്രിക്കണം. അല്ലാത്തപക്ഷം കോൺഗ്രസ് ഇനിയും ഇളിഭ്യരാകുന്ന അവസ്ഥ വരും.
Congress ends up using Pope's picture to mock Modi, social media section takes a swipe at Pope.